കൊല്ലത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് മുകളിലേയ്ക്ക് ടിപ്പർ ലോറി മറിഞ്ഞു; മൂന്ന് പേർ മരിച്ചു

കൊല്ലം. കൊട്ടാരക്കര നീലേശ്വരത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് മുകളിലേയ്ക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മണ്ണ് കയറ്റി വന്ന ലോറിയാണ് ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞ് കയറിയത്.

ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പർ മറിഞ്ഞതോടെ കുട്ടികൾ ടിപ്പറിനടിയിൽ അകപ്പെടുകയായിരുന്നു. അഞ്ചു പേരെയാണ് പുറത്തെടുത്തത്. പരിക്ക് ഗുരുതരമെന്നാണ് സൂചന. മൂന്ന് മരണം സ്ഥിരീകരിച്ചു. കൂടുതൽ കുട്ടികൾ മണ്ണിനടിയിൽ പെട്ടുവോയെന്ന് സംശയമുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. മൊത്തം 8 പേർ ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നുവെന്നാണ് വിവരം

ടിപ്പർ ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണെമായതെന്നാണ് പ്രഥാമിക വിലയിരുത്തൽ. പൊലീസും ഫയർഫോഴ്‌സും എത്തിയാണ് ടിപ്പിർ ഉയർത്തി മണ്ണിനടയിൽപെട്ടവരെ പുറത്തെടുത്തത്. രാവിലെ സ്‌കൂളിൽ പോകാനായി ബസ് സ്‌റ്റോപ്പിൽ കാത്തുനിന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സ്വകര്യ ആശുപത്രിയിലേക്കും മാറ്റി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading