
ചെർപ്പുളശ്ശേരി. മുൻ സൈനികനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെർപ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടില്‍ നാരായണൻകുട്ടി(76) ആണ് മരിച്ചത്. പാചക വാതക സിലിണ്ടർ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് വച്ച് തീ കൊളുത്തിയ നിലയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. പട്ടാളത്തില്‍ 20 വർഷം സേവനം നടത്തിയ ശേഷമാണ് ഇദ്ദേഹം നാട്ടില്‍ സ്ഥിരതാമസം ആക്കിയത്. മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply