കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 800ഓളം ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം

കൊച്ചി. സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മുന്നറിയിപ്പില്ലാതെ 800ഓളം ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം. യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് എന്ന സ്ഥാപനമാണ് തൊഴിലാളികളെ പുറത്താക്കിയത്. കമ്പനി നഷ്ടത്തിലാണെന്നും മൂന്നുമാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകാമെന്നുമാണ് കമ്പനിയുടെ വിശദീകരണം. ജനപ്രതിനിധികൾ ഇടപെട്ടതോടെ നീക്കം താൽക്കാലികമായി മരവിപ്പിച്ചു.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് മെഡിക്കൽ കോഡിങ് സ്ഥാപനമാണ്. രാവിലെ ഓഫീസിൽ ജോലിക്കായി എത്തിയപ്പോഴാണ് പിരിച്ചുവിടൽ ജീവനക്കാർ അറിയുന്നത്. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടച്ചതോടെ 800ഓളം വരുന്ന ജീവനക്കാർ പെരുവഴിയിലായി. അറിയിപ്പുകളൊന്നും കൂടാതെ റിലീവിങ് ലെറ്റർ വാങ്ങി, ഐഡി കാർഡുകൾ നൽകി മടങ്ങാനും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading