മണിയൻകിണറിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പീച്ചി. വൈൽഡ്‌ലൈഫ് ഡിവിഷൻ മണിയൻ കിണർ ഇഡിസി യുടെ നേതൃത്വത്തിൽ പാണഞ്ചേരി സർക്കാർ ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് മണിയൻ കിണർ കമ്മ്യൂണിറ്റി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സനിൽ വാണിയമ്പാറ ഉദ്ഘാടനം ചെയ്തു. മണിയൻ കിണർ ഇഡിസി പ്രസിഡന്റ് സി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഒളകര ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഭദ്രകുമാർ ബി.എസ്, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജസ്റ്റിൻ മാമൻ, ഊര് മൂപ്പൻ എം.എ കുട്ടൻ, ഇഡിസി സെക്രട്ടറി എൻ.എ റിന്റോ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.പി പ്രതീഷ്, പീച്ചി വന വികസന ഏജൻസി സോഷ്യോളജിസ്റ്റ് ആര്യ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഡോ. ചാന്ദ്‌നി പി.സി രോഗ പ്രതിരോധ മാർഗ്ഗങ്ങൾ വിശദീകരിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എൺപത് ആളുകളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. ക്യാമ്പിന് പാണഞ്ചേരി ആയുർവേദ ആശുപത്രിയിലെ ഡോ. ഗോപിക, മേരി ജോർജ്ജ്, യേശുദാസ് കെ ജോൺ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading