ഒല്ലൂർ മണ്ഡലംതല സ്കൂൾതല പൂക്കള മത്സരം നടന്നു

പട്ടിക്കാട് : ഒല്ലൂർ സമൃദ്ധി ഒല്ലൂർ മണ്ഡലം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒല്ലൂർ മണ്ഡലംതല സ്കൂൾതല പൂക്കള മത്സര മണ്ഡലംതല ഉദ്ഘാടനം പട്ടിക്കാട് ഹൈസ്കൂളിൽ വച്ച് നടന്നു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും ഒരു കുടക്കീഴിൽ നിർത്തിക്കൊണ്ട് എംഎൽഎ കെ രാജൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം ടി.ജി രവി മുഖ്യാതിഥിയായിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ജനറൽ കൺവീനറുമായ ശ്രീവിദ്യ രാജേഷ് സ്വാഗതം ആശംസിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ചാക്കോച്ചൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ്. വിനയൻ, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ കെ.എ.എസ്, ഉപവിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ, ബി.പി.ഒ ഫേബ ടീച്ചർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. അബൂബക്കർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിനോദ് തേനംപറമ്പിൽ, സീന വർഗ്ഗീസ്, ജോളി ജോർജ്ജ്, വാർഡ് മെമ്പർ അജു തോമസ് എന്നിവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ വ്യക്തികളും ആശംസകൾ അർപ്പിച്ചു.  പട്ടിക്കാട് ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading