
പാലക്കാട്. റിസോർട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ചു വയസുകാരനു ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സഹോദരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പെരുങ്ങോട്ടുകുറിശി പരുത്തിപ്പുള്ളിയിലെ സ്വകാര്യ റിസോർട്ടിലാണു സംഭവം. കൊടുങ്ങല്ലൂർ എരിശേരി പടിയത്ത് അറപ്പപ്പുറത്ത് വീട്ടില്‍ ബിനാസിന്റെ മകൻ റിഹാൻ അഹമ്മദ് ആണു മരിച്ചത്.
ബുധനാഴ്ച രാത്രി 7.10ഓടെയാണ് അപകടം. വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു കുടുംബം. റിഹാനും സഹോദരൻ ഏഴു വയസുകാരൻ ഫർഹാനും കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തിലേക്കു വീഴുകയായിരുന്നു. കുട്ടികള്‍ പുറത്ത് കളിക്കുകയാണെന്ന ധാരണയിലായിരുന്നു രക്ഷിതാക്കള്‍.

Leave a Reply