അരിമ്പൂരിൽ കാറപകടം; ഇരുമ്പ് പൈപ്പ് തോളിൽ കുത്തിക്കയറി യുവതിക്ക് പരിക്ക്

തൃശ്ശൂർ: അരിമ്പൂരിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ചാഴൂർ സ്വദേശി പേരോത്ത് പ്രകാശൻ ഭാര്യ രേഖയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറവ് കരുവാൻവളവിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിലെ വീട്ടുമതിലിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകളിൽ ഒന്ന് അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർത്ത് ഉള്ളിലേക്ക് തുളച്ചുകയറുകയായിരുന്നു. മുൻസീറ്റിലിരുന്ന യുവതിയുടെ ഇടത് തോളിലൂടെ പൈപ്പ് തുളഞ്ഞുകയറിയതായി പ്രാഥമിക വിവരമുണ്ട്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി. തുടർന്ന് പൈപ്പ് ശരീരത്തിൽ ഉണ്ടായിരുന്ന അവസ്ഥയിൽ തന്നെ യുവതിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading