കിടപ്പുരോഗികൾക്കുള്ള പെൻഷൻ മസ്റ്ററിംഗ് ഇന്നു മുതൽ

തൃശൂർ: ജില്ലയിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളിലെ കിടപ്പുരോഗികൾക്കുള്ള പെൻഷൻ മസ്റ്ററിംഗ് ഇന്നാരംഭിക്കും. ഇതു സംബന്ധിച്ച് അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഐടി മിഷൻ ഡയറക്ടറുടെ നിർദേശം നിലവിൽ വന്നു. അക്ഷയ സംരംഭകർ അവരവരുടെ തദ്ദേശഭരണ പ്രദേശത്ത്, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ നൽകുന്ന ലിസ്റ്റ് പ്രകാരമാണ് മസ്റ്ററിംഗ് നടത്തേണ്ടത്. നിശ്ചിത ദിവസങ്ങളിൽ അക്ഷയ ജില്ലാ ഓഫീസിന്റെ നിർദേശാനുസരണം മാത്രം മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു. അതത് തദ്ദേശഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സാമൂഹ്യ സുരക്ഷ, ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ക്യാമ്പുകളും കിടപ്പുരോഗികൾക്കുള്ള മസ്റ്ററിംഗും നടത്തുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading