ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വടക്കാഞ്ചേരി സ്വദേശിക്ക് 96,500 രൂപ നഷ്ടമായി

വടക്കാഞ്ചേരി: ഡിജിറ്റൽ അറസ്റ്റ് ഭീഷണി തട്ടിപ്പിലൂടെ വയോധികനു 96,500 രൂപ നഷ്ടമായി. ഓട്ടുപാറ എങ്കക്കാട് സ്വദേശി നാരായണൻ നമ്പൂതിരി (77) യിൽ നിന്നാണ് പണം തട്ടിയെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഡൽഹി ഡെപ്യൂട്ടി കമ്മീഷണറാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.

ഫേസ്ബുക്കിൽ ഒരു പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്നു വന്ന ഫ്രണ്ട്‌സ് റിക്ക്വസ്റ്റുമായി ബന്ധപ്പെട്ട് പരാതിക്കാരൻ പെൺകുട്ടിക്ക് മോശം ചിത്രങ്ങൾ അയച്ചതായി ആരോപിച്ചാണു തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയാണ് ഓഗസ്റ്റ് 14, 15 തീയതികളിൽ പല തവണയായി 96,500 രൂപ ഓൺലൈൻ വഴി തട്ടിയത്. വടക്കാഞ്ചേരി സബ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading