മാർ ജേക്കബ് തൂങ്കുഴിയുടെ കബറിടത്തിൽ നിന്നുള്ള ദീപശിഖ പ്രയാണത്തിന് പട്ടിക്കാട് സ്വീകരണം

പട്ടിക്കാട്. കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ സ്ഥാപകനായ മാർ ജേക്കബ് തൂങ്കുഴിയുടെ കബറിടത്തിൽ നിന്നുള്ള ദീപശിഖ പ്രയാണത്തിന് പട്ടിക്കാട് ഫൊറോന പള്ളിയിൽ സ്വീകരണം നൽകി. തൃശ്ശൂർ പുത്തൻപള്ളിയിൽ നിന്നുള്ള ദീപശിഖ പ്രയാണം പട്ടിക്കാട് ഫൊറോന പള്ളിയിൽ പ്രസിഡന്റ് വർഗീസ് വട്ടംക്കാട്ടിലിൽ നിന്നും ഫൊറോന വികാരി ഫാദർ തോമസ് വടക്കുട്ട് ഏറ്റുവാങ്ങി. മാർ ജേക്കബ് തൂങ്കുഴിയുടെ ഒന്നാം ചരമവാർഷികം ആചരിക്കുന്നതിന്റെ ഭാഗമായാണിത്. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 29-ാം വർഷികത്തോടനുബന്ധിച്ചാണ് ദീപശിഖ പ്രയാണം തൃശ്ശൂർ അതിരൂപതയുടെ എല്ലാ ഫൊറോനകളിലും എത്തിക്കുന്നത്.

ചടങ്ങിൽ രാജു പാറപ്പുറം, ലീലാമ്മ തോമസ്, അനീസ് ജോൺസ്, ചാക്കോ ചിറമേൽ, ജോസ് അരിക്കാട്ട്, ലാസർ ജാൻസി, മേരി സേവിയർ മുതലായവർ സംസാരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading