
മണ്ണുത്തി: എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്യായമായി കേരളത്തിൽ നടക്കുന്ന വൈദ്യുതി നിയന്ത്രണത്തിനെതിരെ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. മണ്ണുത്തി സെന്ററിൽ നടന്ന പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കഴിഞ്ഞ പത്തുവർഷക്കാലം കേട്ടുകേൾവിയില്ലാത്ത പവർകട്ട് നയവുമായി ഇനിയും കേരള സർക്കാർ മുന്നോട്ട് പോകുന്നെങ്കിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി അഖിൽ പി.എസ് അധ്യക്ഷത വഹിച്ചു. ജിനേഷ് പീച്ചി, അഭിലാഷ് പി.കെ, റഫീക്ക് അറക്കൽ തുടങ്ങിയവർ സംസാരിച്ചു. മനു മോഹൻ നന്ദി പറഞ്ഞു.

Leave a Reply