ശ്രീഭദ്ര വിദ്യാമന്ദിരത്തിൽ വന്ദേമാതരം സമൂഹാലാപനം സംഘടിപ്പിച്ചു

ചെമ്പൂത്ര: വിദ്യാഭാരതിയുടെ 23000 സ്കൂളിൽ സംഘടിപ്പിക്കുന്ന നമാമി ഭാരതം പരിപാടിയുടെ ഭാഗമായി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ട് ശ്രീഭദ്ര വിദ്യാമന്ദിരത്തിൽ വന്ദേമാതരം സമൂഹാലാപനം സംഘടിപ്പിച്ചു.

ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ദിവ്യ ഷാജി, ഡോ. പ്രഭ നമ്പീശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജയ കെ. സന്ദേശം നൽകി.

സ്കൂൾ ചെയർമാൻ രാജേഷ് കെ കെ, വൈസ് ചെയർമാൻ ജയപ്രകാശ് എം ജി, സ്കൂൾ ട്രഷറർ ചന്ദ്രൻ വി കെ, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ, PTWA പ്രസിഡന്റ് അനു സജിത്ത് കൂടാതെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും മാനേജ്മെന്റ് അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു. ഒരുമിച്ച് അണിനിരന്ന് വന്ദേമാതരം സമൂഹമായി ആലപിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രുതി പി. കെ നന്ദി രേഖപ്പെടുത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading