
കണ്ണാറ. റവന്യൂ ജില്ലാതല കരാട്ടെ മത്സരത്തിൽ 68 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ ആൽപ്പാറ മണ്ടൻചിറ സ്വദേശിനി ഹംറ ദൗസിന് ഒന്നാം സ്ഥാനം. ചേർപ്പ് സിഎൻഎൻ ബിഎച്ച്എസിൽ വെച്ചാണ് മത്സരം നടന്നത്. തൃശ്ശൂർ സെന്റ് ക്ലെയേഴ്സ് സിജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹംറ ദൗസ് മണ്ടൻചിറ പണ്ടാരി വീട്ടിൽ പി.എം അഫ്സർ – വി.എം നഷീല ദമ്പതികളുടെ മകളാണ്

Leave a Reply