
മുടിക്കോട്. തൃശ്ശൂർ റവന്യൂ ഡിസ്ട്രിക്ട് നീന്തൽ മത്സരത്തിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഫ്രീസ്റ്റൈലിൽ ഒന്നാം സമ്മാനവും ജൂനിയർ ഗേൾസ് ബാക്ക് ട്രോക്ക് മത്സരത്തിൽ മൂന്നാം സമ്മാനവും നേടിയഎൽഗാ സാബുവിനെ മഹിള കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മിനിജോയുടെ അധ്യക്ഷതയിൽ ആദരിച്ചു. കെപിസിസി മെമ്പറും മഹിള കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസറി കമ്മിറ്റി അംഗവുമായ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംഘടിപ്പിച്ച ഗാന മത്സരത്തിൽ എൽഗാ സാബു സംസ്ഥാന തലത്തിൽ എത്തിയതായി അവർ പറഞ്ഞു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ജോർജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന വർഗീസ്, ജില്ലാ സെക്രട്ടറി ബിന്ദു ബിജു, റാഫിയ സുലൈമാൻ, ബീന ബീ. എന്നിവർ സംസാരിച്ചു.

Leave a Reply