പീച്ചി ഗവ. ഐടിഐ; സിവിൽ വർക്കുകൾ നവംബർ ഒന്നിന് ആരംഭിക്കും

പീച്ചി. പീച്ചി ഗവ. ഐടിഐയുടെ പുതിയ കെട്ടിടത്തിൻ്റെ സിവിൽ വർക്കുകൾ നവംബർ ഒന്നിന്  ആരംഭിച്ച് 15 മാസം കൊണ്ട് പൂർത്തീകരിക്കുമെന്നു കെ രാജൻ എംഎൽഎ അറിയിച്ചു. ഐടിഐയുടെ പുതിയ കെട്ടിടം പണിയുന്ന സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഐടിഐക്ക് പുതിയ കെട്ടിടം പണിയുന്നതിലേക്ക് 7 കോടി രൂപ മാറ്റിവച്ചിരുന്നു.  3 നിലകളിലായി 35000 സ്ക്വയർ ഫീറ്റിലാണ് അക്കാദമിക് ബ്ലോക് പണി പൂർത്തീകരിക്കുന്നത്. അതിന് ശേഷം വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള മാസ്റ്റർ ബ്ലോക്കും, ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ക്വാർട്ടേസിന്റേയും പണികൾ ആരംഭിക്കും.

12 ട്രേഡുകൾ കൊണ്ട് വരുന്ന ഒരു മോഡൽ ഐടിഐ ആണ് വിഭാവനം ചെയ്തിട്ടുള്ളത്. മോഡൽ ഐ ടി ഐ വരുന്നതോട് കൂടി പീച്ചിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വിദ്യാഭ്യാസ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കെ രാജൻ പറഞ്ഞു. നിലവിൽ കെട്ടിടം പണിയുന്ന സ്ഥലത്ത് മാത്രമുള്ള മരങ്ങൾ മുറിക്കുന്ന പണികൾ പൂർത്തിയായി തൊഴിലാളികൾക്ക് താമസിക്കുന്നതിനുള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു ജലസേചനത്തിന് ആവശ്യമായ കുഴൽ കിണർ കുഴിച്ച് ആവശ്യമായ ജലലഭ്യത ഉറപ്പാക്കി സിവിൽ വർക്കുകൾ ആരംഭിക്കും.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മീനു വർഗീസ്,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ . എ അബൂബക്കർ, വാർഡ് മെമ്പർ സീന വർഗീസ്, ജിനേഷ് പീച്ചി,  പ്രിൻസിപ്പാൾ രഹ്‌ന, അധ്യാപകർ, കോൺട്രാക്ടർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading