
തൃശൂർ. ജൂലൈ 9ന് പുലർച്ചെ തൃശൂരിൽ നിന്നും മോഷണം പോയ ഹീറോ ഹോണ്ട സ്‌പ്ലെൻഡർ പ്ലസ് ബൈക്ക് പത്തനംതിട്ടയിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ കൊല്ലം സ്വദേശി അൽഫിയാ മൻസിൽ അൽത്താഫ് (27) എന്നയാളെ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് പിടികൂടി.
അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ മോഷണം പോയ ബൈക്ക് പത്തനംതിട്ട ജില്ലയിലെ കൂടൽ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടെന്ന വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസിന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സൂരജ്, ധനേഷ് മാധവൻ, അജ്മൽ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് റിമാൻഡ് ചെയ്തു.

Leave a Reply