
ന്യൂഡൽഹി: ഓം പ്രകാശ് മാഥുറിനെ കേരളത്തിന്റെ പുതിയ ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നിലവിലെ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചു. സിക്കിം ഗവർണർ സ്ഥാനത്തു നിന്നാണു മാഥുർ കേരള ഗവർണറാകുന്നത്. ഡോ. സുധ യാദവ് ആണ് കർണാടകയിലെ പുതിയ ഗവർണർ. ദുഷ്യന്ത് ഗൗതമിനെ സിക്കിമിലും ബ്രജ് മോഹൻ റാമിനെ ഒഡീഷയിലും ധാൽ സിംഗ് ബിസനെ ഉത്തരാഖണ്ഡിലും ഗവർണർമാരായി നിയമിച്ചു.
എഴുപത്തിനാലുകാരനായ മാഥുർ രാജസ്ഥാൻ സ്വദേശിയാണ്. ആർഎസ്എസ് പ്രചാരകനായാണു പൊതുപ്രവർത്തനം ആരംഭിച്ചത്. മുതിർന്ന ബിജെപി നേതാവായ ഇദ്ദേഹം മുമ്പ് രണ്ടു തവണ രാജ്യ സഭാംഗമായിരുന്നു. 2008-2009 കാലയളവിൽ ബിജെപി രാജസ്ഥാൻ ഘടകം അധ്യക്ഷനായി മാഥുർ പ്രവർത്തിച്ചിട്ടുണ്ട്. 2024 ജൂലൈയിലാണു സിക്കിം ഗവർണറായത്.

Leave a Reply