
കോഴിക്കോട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു.
കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ എം.ഇ.ടി കോളേജ് വിദ്യാര്‍ത്ഥികളാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. സ്‌കൂട്ടറില്‍ പോകുന്ന രണ്ട് വിദ്യാര്‍ത്ഥികളെ പിന്നാലെ ബൈക്കുകളിലും മറ്റുമായി എത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തടയുന്നതും ക്രൂരമായി ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രണ്ടു ദിവസത്തെ അവധിക്കൊടുവില്‍ ഇന്നലെയാണ് കോളേജ് തുറന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

Leave a Reply