വാണിയമ്പാറയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വാണിയമ്പാറ : വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് വാണിയമ്പാറ 7, 8, വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ബ്ലോക് വൈസ് പ്രസിഡൻ്റ് എം.എ. മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. ചാക്കോച്ചൻ സംഗമം ഉദ്ഘാടനം ചെയ്തു. ഇൻട്രസ്ട്രിയൽ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് സാബു കൊച്ചുകുന്നേൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫസീല നിഷാദ്, മുൻ പഞ്ചായത്തംഗം പി.ജെ. ജോസഫ്, മണ്ഡലം ട്രഷറർ ജോർജ്ജ് എം.വർഗീസ്, തിമത്തി പാർളിക്കാടൻ, ബേബി കണ്ടത്തിൽ, എം.എം. ഇബ്രാഹിം, കെ. എ.ഷാബർ, തുടങ്ങിയവർ സംസാരിച്ചു.

ബേബി കണ്ടത്തിൽ, ജോർജ്കുട്ടി അരിങ്ങട, ഷൗക്കത്തലി .ടി .എസ്. , സുരേഷ് ബാബു, സുശീല ടീച്ചർ, കോശി,
അഷറഫ് ഇളയാട്ടിൽ,
ജമാൽ .സി . എ , റെജിപോൾ, ഹനീഫ കെ.സി, വേലായുധൻ, പി.ബി. ചാക്കോ , ഇ .എം . ഫൈസൽ, ജോൺസൺ. കെ.സി. പോൾസൻ, കെ.എ.ബെന്നി, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading