നാട്ടികയിലെ ടോള്‍ പിരിവില്‍ തീരുമാനമായില്ല; സര്‍വകക്ഷി യോഗം അലസിപ്പിരിഞ്ഞു

തൃശ്ശൂർ. നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു. യോഗം നടക്കുന്നതിനിടെ ടോള്‍ പിരിവ് ആരംഭിച്ചതില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ കളക്ടറേറ്റിന്റെ പ്രധാന കവാടത്തില്‍ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.

വിഷയത്തില്‍ കളക്ടറുടെ നിലപാട് സംശയാസ്പദമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപനും പ്രതികരിച്ചു. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രതിനിധികള്‍.

അതേസമയം നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ ബിജെപിയും രംഗത്തെത്തി. നിർമാണപ്രവൃത്തികള്‍ പൂർത്തിയാക്കാതെ ടോള്‍ പിരിവ് നടത്തരുതെന്നാണ് ബിജെപിയുടെ നിലപാട്. പലയിടങ്ങളിലും സർവീസ് റോഡുകള്‍ ഇല്ലെന്നും നടപ്പാലങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുജയ് സേനൻ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading