
തൃശൂർ. ചാലക്കുടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 4.270 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ആനമല ജങ്ഷനിലെ അതിരപ്പിള്ളി റോഡിലുള്ള ജീവൻ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് നാലുപേർ പിടിയിലായത്.
ഈസ്റ്റ് ചാലക്കുടി സ്വദേശി ആദിത്യൻ (21), പോട്ട വാഴക്കുന്ന് സ്വദേശി നിഖിൽ (23), കൊടകര പറക്കാട്ടുകര സ്വദേശി അരവിന്ദ് (23), കൊരട്ടി കോനൂർ സ്വദേശി അശ്വിൻ (19) എന്നിവരാണ് ടൂറിസ്റ്റ് ഹോമിൽനിന്ന് അറസ്റ്റിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് നൽകിയതായി പൊലീസ് ആരോപിക്കുന്ന ബെസ്റ്റ് ചാലക്കുടി സ്വദേശി ആൽഫിൻ (20) എന്നയാളെയും വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു.

Leave a Reply