യുവതിക്കെതിരേ വധഭീഷണി; പ്രതി വിമാനത്താവളത്തിൽ പിടിയിൽ

തൃശൂർ. വിവാഹാഭ്യർഥനയിൽനിന്ന് പരാതിക്കാരി പിൻമാറിയതിലുള്ള വിരോധത്താൽ യുവതിയെ നിരന്തരം ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പിന്തുടർന്ന് ശല്യം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കയ്പമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ മമ്മാലിപ്പടി സ്വദേശി മൻഹമ്മാട്ടിൽ വീട്ടിൽ നൗഫൽ (37) ആണ് അറസ്റ്റിലായത്.

കുവൈറ്റിലായിരുന്ന പ്രതിവിമാനത്താവളത്തിൽ വന്നിറങ്ങിയതായി റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കയ്പമംഗലം എസ്‌ഐ രഞ്ജിത്ത്, ഗ്രേഡ് സീനിയർ സിപിഒ സിനോജ്, സിപിഒ വിപിൻദാസ് എന്നിവരടങ്ങിയ അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading