ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച പ്രതിഷേധ യോഗം ചേർന്നു

മണ്ണുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. മണ്ണുത്തി ബൈപാസ്സിൽ നിന്നാരംഭിച്ച പ്രകടനം മഹാത്മാ സ്‌ക്വയറിൽ സമാപിച്ചു. എ ഐ കെ എസ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ്‌ ഡോ. എം കെ  പ്രദീപ്‌ കുമാർ അധ്യക്ഷത വഹിച്ച പരിപാടി കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം എം അവറാച്ചൻ ഉത്ഘാടനം ചെയ്തു. കെ ആർ രവി (CITU)  പി എസ് വിനയൻ ( KSKTU)  ശ്രീവിദ്യ രാജേഷ് (മഹിളാ അസോസിയേഷൻ) എം കെ ഗോപാലകൃഷ്ണൻ ( AIKS) എന്നിവർ പ്രസംഗിച്ചു. സണ്ണി ചെന്നിക്കര (കർഷക സംഘം) സ്വാഗതവും ഫ്രാൻസിസ് താടിക്കാരൻ (കർഷക സംഘം)  നന്ദിയും രേഖപെടുത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading