
തൃശൂർ: പുതുക്കാട് ഞെള്ളുർ സ്വദേശി കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ചൂടുകഞ്ഞിവെള്ളം ദേഹത്ത് ഒഴിച്ച് പിതാവിനെ പൊള്ളിച്ച കേസിൽ മകനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഗോപാലകൃഷ്ണന്റെ മകനായ വിനോദ് (37) ആണ് തൃശ്ശൂരിൽ നിന്നും അറസ്റ്റിലായത്.
ഒക്ടോബർ 21-ന് ഞെള്ളുരിലെ സ്വന്തം വീട്ടിൽ വെച്ച് ചൂടുകഞ്ഞിവെള്ളം ദേഹത്ത് വീണതിനെ തുടർന്ന് പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 23 ന് പുലർച്ചെയാണ് ഗോപാലകൃഷ്ണൻ മരിച്ചത്. ഗോപാലകൃഷ്ണനെ മകനായ വിനോദ് നിരന്തരം ഉപദ്രവിച്ചു വന്നിരുന്നതായി അറിവായതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളിച്ചതാണെന്ന് കണ്ടെത്തിയത്. വിനോദ് മാള പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണശ്രമക്കേസിൽ പ്രതിയാണ്.

Leave a Reply