കുതിരാൻ ഇരുമ്പുപാലം മേഖലകളിൽ പാമ്പ് ശല്യം രൂക്ഷം; പഞ്ചായത്തിൽ പരാതി നൽകി സനിൽ വാണിയംപാറ

വാണിയംപാറ. ഇരുമ്പുപാലം കുതിരാൻ ഉൾപ്പെടുന്ന മേഖലകളിൽ പാമ്പ് ശല്യം രൂക്ഷമായതോടെ പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം സനിൽ വാണിയംപാറ പാണഞ്ചേരി പഞ്ചായത്തിൽ പരാതി നൽകി.

കന്നുകാലികളെ മേക്കാൻ പോകുമ്പോഴും പുല്ലരിയാൻ പോകുമ്പോഴും വീട്ട് മുറ്റത്ത് ഉൾപ്പെടെ പാമ്പുകളെ കാണുന്ന സ്ഥിതിയിലേക്ക് സാഹചര്യം മാറുന്നു. മുൻകാലങ്ങളിൽ ഇല്ലാത്ത തരത്തിൽ ഇങ്ങനെ പാമ്പുകളെ കാണാനുള്ള കാരണം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിക്കുന്ന പാമ്പുകളെയെല്ലാം കുതിരാൻ വനമേഖലയിലേക്ക് ജനവാസ മേഖല ചേർന്നു കിടക്കുന്നടിത്ത് തുറന്നു വിടുന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു. ഉൾക്കാടുകളിൽ തുറന്നു വിടേണ്ട വിഷപ്പാമ്പുകളെ ജനവാസ മേഖലയോട് ചേർന്നുള്ള കുതിരാൻ അമ്പലം കഴിഞ്ഞുള്ള പഴയ റോഡ് പരിസരത്ത് തുറന്നു വിടുന്നതാണ് ഇത്രയും അപകടങ്ങൾ വരും വിധത്തിലുള്ള പാമ്പ് ശല്യത്തിന് കാരണമെന്നും അവർ പറഞ്ഞു.

പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്ത് കൂടി ഇടപെട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിളിച്ച് യോഗം ചേർന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർക്ക് വേണ്ടി സനിൽ വാണിയംപാറ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑