പ്രഥമ ജോൺസൺ മാസ്റ്റർ പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്

തൃശ്ശൂർ. മ്യൂസിക് ഡയറക്ടർ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബർ 9 ന് തൃശൂരിൽ വെച്ച് അവാർഡ് സമർപ്പിക്കും.

ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും നൽകി ആദരിക്കും. തൃശ്ശൂർ ബിഷപ്പ് പാലസ്സിനോട് ചേർന്നുള്ള DBCLC ഹാളിൽ ഡിസംബർ 9 ന് 5.30 ന് അവാർഡ് സമ്മേളനം നടക്കും. തുടർന്ന് കെ. എസ്. ചിത്ര രാജഹംസമേ എന്ന പേരിലുള്ള ജോൺസൺ സംഗീതസന്ധ്യ ഉദ്ഘാടനം നിർവ്വഹിക്കും.

ഇതോടനുബന്ധിച്ച് ജോൺസൺ മാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി അഖിലകേരള സംഗീത മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് 15,000, 10,000, 5,000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

Leave a Reply

Powered by WordPress.com.

Up ↑