
ന്യൂഡൽഹി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) 2027 വർഷത്തെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 ഫെബ്രുവരി 16 ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ബോർഡ് അറിയിച്ചു. പരീക്ഷകൾ ആരംഭിക്കുന്നതിന് 100 ദിവസങ്ങൾക്ക് മുൻപ് തന്നെ ടൈംടേബിൾ പ്രസിദ്ധീകരിച്ചത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൃത്യമായ പഠന ആസൂത്രണത്തിന് സഹായകരമാകും. പരീക്ഷ സംബന്ധിച്ച വിശദമായ വിവരങ്ങളും തീയതികളും സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ലഭ്യമാണ്.

Leave a Reply