
വാണിയമ്പാറ. ദേശീയപാത വാണിയമ്പാറയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി സർവീസ് റോഡിലൂടെ തൃശ്ശൂർ ദിശയിലേക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട് വന്ന കാർ കണ്ട് മാറാൻ ശ്രമിക്കുന്നതിനിടെ വാണിയമ്പാറ സ്വദേശിയായ ഒരാൾ റോഡിൽ വീണ് പരിക്കേറ്റു. കാർ ഡ്രൈവറെയും പരിക്കേറ്റ നാട്ടുകാരനെയും 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

Leave a Reply