ആലുവയില്‍ ഹാലോവീൻ പാര്‍ട്ടിക്കിടെ 15 കാരിക്ക് നേരെ ലൈംഗികാതിക്രമം; 21 കാരൻ അറസ്റ്റില്‍

എറണാകുളം. ആലുവയിലെ റിസോർട്ടില്‍ ഹാലോവിൻ പാർട്ടിയുടെ മറവില്‍ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ്‌ എന്നയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. പാർട്ടിയില്‍ പ്രായപൂർത്തിയാകാത്ത കൂടുതല്‍ പേർ പങ്കെടുത്തെന്നാണ് വിവരം.ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം മുപ്പതിലധികം പേരാണ് ആലുവ യു സി കോളജിന് സമീപമുള്ള റിസോർട്ടില്‍ സംഘടിപ്പിച്ച പാർട്ടിയില്‍ പങ്കെടുത്തത്.

ഇതില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. അതിഥികളായി പ്രമുഖരുടെ മക്കളും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആഘോഷങ്ങള്‍ക്കിടെ മദ്യസല്‍ക്കാരവും ലഹരി ഉപയോഗവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ മാത്രം ചേർന്ന് ഹാലോവീൻ പാർട്ടി നടത്തുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നത്. തന്റെ സുഹത്തുക്കളാണ് പാർട്ടി നടത്തുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള പാർട്ടിയായതിനാലാണ് പോകാൻ അനുവദിച്ചതെന്നാണ് അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

Leave a Reply

Powered by WordPress.com.

Up ↑