എംഡിഎംഎ വിൽപനയ്ക്ക് എത്തിച്ച ഒല്ലൂർ സ്വദേശി അറസ്റ്റിൽ

തൃശൂർ: വിൽപനയ്‌ക്കെത്തിച്ച 21.38 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ വിതരണക്കാരൻ പിടിയിൽ. ഒല്ലൂർ സ്വദേശി ഷൈൻ ജോസ് വളപ്പില(43) ആണ് നെടുപുഴ പൊലിസിന്റെ പിടിയിലായത്. പടവരാട് സ്വദേശി ദിലീപ് ആണ് കേസിൽ ആദ്യം അറസ്റ്റിലായത്. തുടരന്വേഷണത്തിലാണ് എംഡിഎംഎ എത്തിച്ച ഷൈൻ പിടിയിലായത്. ദിലീപിനെതിരേ ഒമ്പതു ക്രിമിനൽ കേസുകളും ഷൈനിനെതിരേ നാലു ക്രിമിനൽ കേസുകളുമുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑