സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് 12ന്

പാലക്കാട്: ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കുന്നു.

നവംബര്‍ 12ന് രാത്രി 12 മണി മുതല്‍ നവംബര്‍ 13 രാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാലക്കാട് ചേര്‍ന്ന വിവിധ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനമായത്.

ബിഎംഎസ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി ശിവദാസന്‍ അധ്യക്ഷത വഹിച്ച യോഗം സിഐടിയു ജില്ലാ സെക്രട്ടറി എ വി സുരേഷ് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലന്‍ സംയുക്ത സമരസമിതിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑