കുഴിയടയ്ക്കൽ യന്ത്രത്തിനു റീത്തുവച്ച് ബിജെപി പ്രതിഷേധം

തൃശൂർ: നഗരത്തിൽ റോഡപകടങ്ങൾ വർധിക്കുന്നതിനും ബൈക്ക് യാത്രികരുടെ ജീവൻ പൊലിയുന്നതിനും പ്രധാന കാരണം റോഡിലെ അടയ്ക്കാത്ത കുഴികളാണെന്നാരോപിച്ച് കോർപറേഷന്റെ പോട്ട് ഹോൾ റിപ്പയറിംഗ് മെഷിനിൽ റീത്ത് വെച്ച് ബിജെപി പ്രതിഷേധിച്ചു. റോഡിലെ കുഴികൾ അടയ്ക്കാനായി അമൃത് 2.0 ഫണ്ടിൽ നിന്ന് കോടികൾ ചെലവിട്ട് വാങ്ങിയ പോട്ട് ഹോൾ മെഷിൻ മാസങ്ങളായി കട്ടപ്പുറത്തു കയറ്റിയെന്നാരോപിച്ചാണ് ബിജെപി കൗൺസിലർമാർ റീത്ത് വച്ചത്.

മെഷിൻ എത്രയുംവേഗം നിരത്തിലിറക്കി കുഴികൾ അടയ്ക്കണമെന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി. മേനോൻ ആവശ്യപ്പെട്ടു. കൗൺസിലർമാരായ എ.വി. കൃഷ്ണമോഹൻ, വിൻഷി അരുൺകുമാർ, പൂർണിമ സുരേഷ്, വിനോദ് കൃഷ്ണ, മുംതാസ് ചിഞ്ചു, പത്മിനി ഷാജി, അഡ്വ. രേഷ്മ എം. മേനോൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑