
ന്യൂഡൽഹി. രാജ്യത്ത് 137 കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ട്രേഡ് മാര്‍ജിന്‍ എം.ആര്‍.പിയുടെ 30 ശതമാനത്തില്‍ കൂടരുതെന്ന രാസവസ്തു മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് വില കുറച്ചത്. പുതുക്കിയ എം.ആര്‍.പി രേഖപ്പെടുത്തി മരുന്നുകള്‍ വിപണിയില്‍ എത്തിച്ചു.
679 ബ്രാന്‍ഡുകളുടെ വിലയില്‍ 50 ശതമാനത്തില്‍ എധികം കുറവുവന്നെന്ന് മന്ത്രാലയം അറിയിച്ചു. ചില മരുന്നുകള്‍ക്ക് 96.45 ശതമാനം വരെ വില കുറഞ്ഞു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വര്‍ഷം 3,540 കോടി രൂപയുടെ ലാഭമുണ്ടാകും എന്നാണ് വിലയിരുത്തല്‍.

Leave a Reply