പാണഞ്ചേരി – താളിക്കോട് – ചെമ്പുത്ര റോഡ് വികസനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി

പട്ടിക്കാട്: പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുന്ന പാണഞ്ചേരി താളിക്കോട് ചെമ്പൂത്ര റോഡിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്രോസ് കൺവെർട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഒക്ടോബർ 30ന് എക്സിക്യൂട്ടീവ് എൻജിനീയർ ഗീതാകുമാരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രതീഷ്, വാർഡ് മെമ്പർമാരായ പ്രശോഭ്, സുബ്രഹ്മണ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന കൂടിയാലോചനയിലാണ് വലതുകര കനാൽ തുറക്കുന്നതിന് മുൻപായി ഹൈവേയോട് ചേർന്നുള്ള പ്രധാന കാനയിലെ കൾവർട്ടിന്റെ നിർമ്മാണം ആരംഭിക്കാൻ ധാരണയായത്.

ഇതിനു പിന്നാലെ പാണഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്തെ കൾവർട്ടിന്റെയും റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തികളും ആരംഭിക്കും. കൾവർട്ടിന്റെ നിർമ്മാണം ആരംഭിച്ച സമയത്ത് പ്രസ്തുത വാർഡിലെ മെമ്പർ ജിജി മാധവൻ, വാർഡ് മെമ്പർമാരായ സാവിത്രി സദാനന്ദൻ, ശിവപ്രശോഭ്, സന്ധ്യ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ദേശങ്ങളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഉത്സവപ്രേമികൾ എത്തിച്ചേരുന്ന മകരച്ചൊവ്വ മഹോത്സവത്തിന് മുൻപായി കൾവർട്ടിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത് ഏറെ ഗുണകരമാകുമെന്ന് വാർഡ് മെമ്പർ സാവിത്രി സദാനന്ദൻ പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑