
കണ്ണാറ. സെന്റ് ജോസഫ്സ് ഇടവകയിലെ നസ്രത്ത് സെന്റ് പീറ്റർ കുടുംബകൂട്ടായ്മ വാർഷികം വികാരി ഫാ. ആന്റണി കുരുതുകുളങ്ങര ഉത്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സജി ഉഴുന്നുംപുറം അധ്യക്ഷത വഹിച്ചു. സിസ്റ്റർ നിമ റോസ്, സാജു ജോസഫ് മുള്ളൻകുഴി, ജിനി മേരി സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
2026 വർഷത്തെ ലോഗോസ് പരീക്ഷ, വചനമെഴുത്ത് മത്സരം എന്നിവയിൽ അതിരൂപത റാങ്ക് ജേതാവായ ഫിലോമിന ബേബി ഉഴുന്നുംപുറത്തെ ആദരിച്ചു.
തുടർന്ന് കുടുംബകൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടത്തി. റോയ് തുളുവനാനിക്കൽ സ്വാഗതവും, ബ്ലെസി ജോസ് നന്ദിയും പറഞ്ഞു.

Leave a Reply